ജില്ലയില്‍ നിന്നും സര്‍വീസ് നടത്തുന്നത് രണ്ട് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍

post

സാധാരണ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പുറമേ കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് സ്വിഫ്റ്റ് ബസുകളാണ് പാലക്കാട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്. പാലക്കാട്-ബെംഗളൂരു, പാലക്കാട്-മംഗലാപുരം സര്‍വീസുകളാണ് നിലവിലുള്ളത്. സൂപ്പര്‍ഫാസ്റ്റിന് മുകളിലുള്ള സൂപ്പര്‍ ക്ലാസ് ബസുകളാണ് സ്വിഫ്റ്റ് ബസുകള്‍. ഡീലക്‌സ്, സ്‌കാനിയ പോലെ ആധുനിക സംവിധാനങ്ങള്‍ ഉള്ള ബസുകള്‍ ആണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ്.

കഴിഞ്ഞ മെയ് മാസം മുതലാണ് സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചത്. പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് രാത്രി ഒന്‍പതിനും മംഗലാപുരത്തേക്ക് രാത്രി 9.20 നും സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് അറിയിച്ചു. യാത്രക്കാര്‍ക്കായി ലഘുഭക്ഷണവും ബസില്‍ വിതരണം ചെയ്യുന്നുണ്ട്. enteksrtc ആപ്പ് മുഖേനയും keralartc.com ലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.