കേരള ചിക്കന്‍ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ മൂന്നിന്

post

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കേരളാ ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 3ന് രാവിലെ 10ന് തൃത്താല മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. മൃഗസംരക്ഷണം, കുടുംബശ്രീ പ്രൊഗ്രാം ഓഫീസറും കുടുബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒയുമായ ഡോ. എ. സജീവ് കുമാര്‍ പദ്ധതി അവതരണം നടത്തും. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കോഴിയിറച്ചിയുടെ ആവശ്യകത പരിഗണിച്ച് ഗുണമേന്മയേറിയ കോഴിയിറച്ചി മിതമായ നിരക്കില്‍ സംസ്ഥാനത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.