കൊട്ടാരക്കരയിൽ പുതിയ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

post

കോടതികളെ കൂടുതല്‍ ഡിജിറ്റല്‍ സൗഹൃദമാക്കുന്ന 'ഇ-കോര്‍ട്ട്' സംവിധാനം സംസ്ഥാനത്ത് ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ ഉദ്ഘാടനം കോര്‍ട്ട് കോംപ്ലക്‌സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കും. കാലോചിതമായ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാരും ജുഡീഷ്യറിയും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് ജഡ്ജ് എം. ബി സ്‌നേഹലത അധ്യക്ഷയായി.