കിലയില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിനായി അപേക്ഷിക്കാം

post

തൊഴില്‍ സംരംഭകര്‍ക്കായി കില സി.എസ്.ഇ.ഡിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്ന ക്ലോത്ത് ക്യാരി ബാഗ് മേക്കിംഗ് ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്റ് എംബ്രോയിഡറി, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ്, ബേക്കറി ആന്റ് കണ്‍ഫഷണറീസ് പ്രോസസിംഗ്, ബ്യൂട്ടീഷ്യന്‍ കോഴ്സ്, കാറ്ററിംഗ് സര്‍വീസ് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ആഭരണ നിര്‍മ്മാണം, കുട നിര്‍മ്മാണം, ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, മെഴുകുതിരി നിര്‍മ്മാണം, നെറ്റിപ്പട്ടം നിര്‍മ്മാണം തുടങ്ങിയ ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പരിശീലനത്തിന് ഫീസ് ഈടാക്കില്ല. ഭക്ഷണം, താമസം, യാത്രാപടി എന്നിവ ലഭിക്കും. താത്പര്യമുളളവര്‍ വെളളകടലാസില്‍ തയാറാക്കിയ ബയോഡേറ്റ (ഫോണ്‍ നമ്പർ സഹിതം) പ്രിന്‍സിപ്പല്‍ കില, കില സി.എസ്.ഇ.ഡി വികസന പരിശീലന കേന്ദ്രം, ഇ.റ്റി.സി പി.ഒ, കൊട്ടാരക്കര എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അയയ്ക്കണം.