ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

post

മണ്ണൂര്‍ കയ്മകുന്നത്ത് ദേശവേല ഉത്സവത്തോടനുബന്ധിച്ച് പത്തിരിപ്പാല-കോങ്ങാട് റൂട്ടില്‍ ഗതാഗത തടസം ഒഴിവാക്കുന്നതിന് മാര്‍ച്ച് 28 ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി മങ്കര പോലീസ് അറിയിച്ചു. പത്തിരിപ്പാല ഭാഗത്ത് നിന്നും കോങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മങ്കര വെള്ളറോഡ് വഴി തടുക്കശ്ശേരിയിലൂടെ പോകണം. കോങ്ങാട് നിന്നും പത്തിരിപ്പാല ഭാഗത്തേക്ക് വരുന്ന വാഹങ്ങള്‍ തടുക്കശ്ശേരിയില്‍ നിന്നും വെള്ളറോഡ് വഴി തിരിഞ്ഞ് പോകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.