ജി.എഫ്.യു.പി സ്‌കൂള്‍ അടുക്കത്ത്ബയല്‍ കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട് കസബ ഗവ. ഫിഷറീസ് യു.പി സ്കൂളില്‍ 1.49 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിര്‍വഹിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തീരദേശമേഖലയില്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി ഉള്‍ക്കടല്‍ മത്സ്യബന്ധനം കേരളത്തില്‍ നടപ്പാക്കും. ഇതിനായി മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി ബോട്ടുകള്‍ നൽകുമെന്നും അദ്ദേഹം അറിയിച്ചു. മത്സ്യബന്ധനത്തിന് പുറമെ മറ്റൊരു വരുമാനമാര്‍ഗ്ഗം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.