പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണം പൂര്‍ത്തിയായി

post

പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരണം പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. നവംബറിലാണ് തൂക്കുപാലം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

പാലത്തിലെ ലോഹഭാഗങ്ങളുടെ സംരക്ഷണം, പെയിന്റിങ്, കല്കമാനങ്ങളുടെ അറ്റകുറ്റപ്പണി, കല്‍ക്കെട്ടുകളുടെ പുനര്‍നിര്‍മാണം, ദ്രവിച്ച തമ്പകത്തടികള്‍ മാറ്റിയിടല്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് പൂര്‍ത്തിയായത്. തൂക്കുപാലം തുറന്നു കൊടുക്കുന്നതോടെ വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും പാലത്തില്‍ പ്രവേശിക്കാനാകും. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ടൂറിസം വികസനത്തിന് ഊര്‍ജം പകരാന്‍ തൂക്ക് പാലം തുറക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.