ഹയര്‍സെക്കന്‍ഡറി തുല്യത: അട്ടപ്പാടിയില്‍ 46 പേര്‍ പരീക്ഷ എഴുതി

post

അട്ടപ്പാടിയില്‍ നിന്നും 46 പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതി. അഗളി ജി.വി.എച്ച്.എസ്.എസില്‍ നടന്ന പരീക്ഷയില്‍ 31 പേര്‍ പ്ലസ് വണ്‍ പരീക്ഷയും 15 പേര്‍ പ്ലസ് ടു പരീക്ഷയും എഴുതി. അതില്‍ 32 പേരും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 17 മുതല്‍ 35 വയസ് വരെയുള്ളവര്‍ പരീക്ഷയെഴുതി. 30 വയസുകാരി രാധാമണിയും ഭര്‍ത്താവ് ശശികുമാറും (35) ഒരമിച്ചാണ് പരീക്ഷയെഴുതിയത്. 25 വയസുകാരി ആരതി നാല് മാസം പ്രായമായ കുട്ടിയെയും കൊണ്ടാണ് പരീക്ഷക്കെത്തിയത്.