അതൃക്കുഴി ഗവ. എൽ.പി സ്ക്കൂളിൽ കുഞ്ഞുങ്ങളുടെ വർണ കൂടാരം തുറന്നു
കാസർകോട് ബി.ആർ.സി അതൃക്കുഴി ജി.എൽ.പി സ്ക്കൂളിൽ പ്രവർത്തന ഇടങ്ങളോടെ ആരംഭിച്ച പ്രീ സ്ക്കൂൾ സ്റ്റാർസ് വർണ കൂടാരം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 10 ലക്ഷം രൂപയും ചെങ്കള ഗ്രാമപഞ്ചായത്തുകളും ഉപയോഗിച്ചാണ് പ്രീസ്ക്കൂൾ ആരംഭിച്ചത്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ അധ്യക്ഷത വഹിച്ചു. പ്രവർത്തന ഇടങ്ങളുടെ ഉദ്ഘാടനം ഖാദർ ബദരിയ നിർവഹിച്ചു.