കടലാക്രമണം നേരിടുന്ന വലിയതോപ്പ്- കൊച്ചുതോപ്പ് പ്രദേശത്ത് കടൽഭിത്തി ഒരുങ്ങുന്നു

post

* 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ വലിയതോപ്പ്- കൊച്ചുതോപ്പ് കടൽഭിത്തി നിർമാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി. നിരന്തരം കടൽക്ഷോഭം നേരിടുന്ന ലേന റോഡ് മുതൽ ജ്യൂസ റോഡ് വരെയുള്ള 195 മീറ്റർ തീരത്താണ് അടിയന്തരമായി കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. ഈ പ്രദേശം സംരക്ഷിക്കുന്നതോടെ 125-ഓളം വീടുകൾക്ക് കടലാക്രമണ ഭീഷണിയിൽ നിന്ന് സംരക്ഷണം ലഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാന്‍ ബന്ധപ്പെട്ടവർക്ക് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നൽകി. ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടൽഭിത്തി നി‌ർമിക്കുന്നതിനുള്ള തുക അനുവദിച്ചത്.