പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ അതിഥി അധ്യാപക നിയമനം

post

പാലക്കാട് ജില്ലയിലെ പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ 2023-24 അധ്യയന വർഷത്തിൽ ഫിസിക്‌സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.

വയസ്സ്, പ്രവൃത്തി പരിചയം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15ന് രാവിലെ പത്തിന് അഭിമുഖത്തിന് എത്തണം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും.