ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഒഴിവ്

ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം
കാസർഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്ഗിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍.ഡി ടൈപ്പിസ്റ്റ് (1), ഓഫീസ് അറ്റന്‍ഡന്റ്/ പ്യൂണ്‍ (2) ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അര്‍ഹരും സന്നദ്ധരുമായ വിരമിച്ച കോടതി ജീവനക്കാരില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. അപേക്ഷകര്‍ സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കാസര്‍കോട് 671123 എന്ന വിലാസത്തില്‍ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് മൂന്ന് വരെ നേരിട്ടും തപാലിലും സ്വീകരിക്കും. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് https:districts.ecourts.gov.in/kasaragod.