ഒറ്റപ്പാലം നഗരസഭയില്‍ തൊഴില്‍ മേള നവംബര്‍ 22 ന്

post

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം നഗരസഭ, കുടുംബശ്രീ മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെ ഒറ്റപ്പാലം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 22 ന് രാവിലെ 10 മുതല്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

18 വയസിന് മുകളില്‍ പ്രായമുള്ള പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ www.knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍: 9778785765, 8943430653