വ്യവസായ- വ്യാപാര- വാണിജ്യസ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

post

വ്യവസായ-വ്യാപാര-വാണിജ്യസ്ഥാപനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നൽകുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നു. സംരഭങ്ങള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന കവറേജ് ലഭിക്കും. 2023 ഏപ്രില്‍ 1ന് ശേഷം ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള സംരംഭങ്ങളുടെ വാര്‍ഷിക പ്രീമിയത്തിന്റെ 50 ശതമാനം തുക പരമാവധി 2500 രൂപ സബ്സിഡി ലഭിക്കും.

തിരിച്ചറിയല്‍ രേഖ, ഉദ്യം രജിസ്‌ട്രേഷന്‍, പ്രീമിയം അടച്ചതിന്റെ രേഖസഹിതം http://msmeinsurance.industry.kerala.gov.in ല്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം. ഫോണ്‍ 0474-2748395. ഇമെയില്‍: dickollam@gmail.com

പദ്ധതിയുടെ നേട്ടങ്ങള്‍

പ്രകൃതിദുരന്തം, തീപിടുത്തം, മോഷണം, അപകടങ്ങള്‍, വിപണിവ്യതിയാനം എന്നിവയിലൂടെ ഉണ്ടാകുന്ന നഷ്ടസാധ്യതയ്‌ക്കെതിരെ സാമ്പത്തിക സംരക്ഷണം.

പദ്ധതി നടപ്പിലാക്കുന്ന വിധം

1. എം.എസ്.എം.ഇകള്‍ക്ക് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന ഇന്‍ഷ്വറന്‍സ് പോളിസികളില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കാം

2. പ്രീമിയം അടച്ചു കഴിഞ്ഞാല്‍ കമ്പനികള്‍ പോളിസികള്‍ വിതരണം ചെയ്യും.

3. എം.എസ്.എം.ഇകള്‍ വാര്‍ഷികമായി അടയ്ക്കുന്ന പ്രീമിയത്തിന്റെ 50 ശതമാനം തുക പരമാവധി 2500രൂപ വരെ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തിരികെ നല്‍കും.

4. 2023 ഏപ്രില്‍ ഒന്ന് മുതല്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ നാഷണല്‍ ഇന്‍ഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്, യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് എന്നിവയില്‍ നിന്ന് പോളിസി എടുത്തിട്ടുളള ഉല്പാദന- സേവന- വാണിജ്യ- വ്യാപാര സംരംഭങ്ങള്‍ക്ക് സഹായത്തിന് അര്‍ഹത ഉണ്ട്.