പ്രതിസന്ധികളെ തരണം ചെയ്താണ് കെ.പി.പി.എല്‍. തുറന്നത്: മന്ത്രി പി.രാജീവ്

post

കെ.പി.പി.എല്‍ അടച്ചു പൂട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്ത അവസരത്തിൽ ഏത് വിധേനയും അത് തിരിച്ചു പിടിക്കുക എന്നുള്ളതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഇന്ന് 21 പത്രങ്ങള്‍ അടിച്ചിറങ്ങുന്നത് കെ.പി.പി.എൽ വഴിയാണ്. ഏറ്റുമാനൂര്‍ നിയോജമണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

കെ.പി.പി.എല്‍ ലേലത്തില്‍ പിടിച്ചതു കൊണ്ട് ഒരു തൊഴിലാളിയും ജീവനൊടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അസമില്‍ പേപ്പര്‍ മില്ല് അടച്ചതുമൂലം 107 തൊഴിലാളികൾ മരിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിൽ മന്ത്രി പി.രാജീവ് പറഞ്ഞു. കേന്ദ്രം,കേരളത്തിന് നല്‍കേണ്ട വിഹിതം ഔദാര്യമല്ലെന്നും കേന്ദ്രത്തിന്റെ ഉത്തരവാദിത്വം ആണെന്നും അദേഹം പറഞ്ഞു. സിയാല്‍ മോഡലില്‍ 253 കോടി രൂപയില്‍ വെള്ളൂര്‍ വരുന്ന റബ്ബര്‍ ലിമിറ്റഡ് കമ്പനിയില്‍ 192 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചെന്നും മന്ത്രി നവകേരള സദസിന്റെ വേദിയില്‍ അറിയിച്ചു.