ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് നിയമനം

post

പാലക്കാട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് താത്ക്കാലിക ഒഴിവിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ ജനുവരി 18 ന് വൈകിട്ട് അഞ്ചിനകം ehealthpalakkad@gmail.com ല്‍ അപേക്ഷ നല്‍കണം.

മൂന്ന് വര്‍ഷ ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ഇംബ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം (അഭികാമ്യം) എന്നിവയാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കും. 0491 2505264, 2505189