പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

സംസ്ഥാന പട്ടികവര്‍ഗ്ഗ റെസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാസര്‍ഗോഡ്, സാവിത്രിഭായ് ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹയര്‍ സെക്കണ്ടറി ടീച്ചര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, എല്‍.പി.എസ്.എ, പ്രധാനദ്ധ്യാപകന്‍ മുതലായ തസ്തികകളിലേക്ക് നടപ്പ് അദ്ധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഓരോ വിഷയങ്ങള്‍ക്കും പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രധാന അധ്യാപകന്‍, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.ടി മലയാളം, എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി മാത്‌സ്, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ്, എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ്, മ്യൂസിക് ടീച്ചര്‍, എല്‍.പി.എസ്.എ, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, എം.സി.ആര്‍.ടി, പി.ഇ.ടി (സാവിത്രിഭായ് ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ കുണ്ടംകുഴി), എച്ച്.എസ്.ടി ഇംഗ്ലീഷ് (ജൂനിയര്‍), എച്ച്.എസ്.ടി ബോട്ടണി (ജൂനിയര്‍), എച്ച്.എസ്.ടി കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.ടി മലയാളം, എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി മാത്‌സ്, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ്, എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ്, മ്യൂസിക് ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, എം.സി.ആര്‍.ടി, ലൈബ്രേറിയന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാസര്‍കോട്).

പ്രധാന അദ്ധ്യാപകന്‍ തസ്തികയിലേക്ക് 40 വയസ് കഴിഞ്ഞ നിശ്ചിത യോഗ്യതയും പരിചയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്ഥാപനത്തില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. നിയമനം 2024-25 അദ്ധ്യയന വര്‍ഷം അവസാനിക്കുന്നത് വരെയോ 2025 മാര്‍ച്ച് 31 വരെയോ മാത്രമായിരിക്കും. പ്രസ്തുത തസ്തികയിലേക്ക് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്ന പക്ഷം അതാതു സ്ഥാപനത്തിലെ നിയമനം സ്വമേധയാ റദ്ദാവുന്നതാണ്. നിയമനം ലഭിച്ച വിദ്യാലയങ്ങളില്‍ നിന്നും വകുപ്പിന്റെ മറ്റ് സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദനീയമല്ല. പ്രസ്തുത കാലയളവില്‍ ഹയര്‍സെക്കണ്ടറി ടീച്ചറിന് 1205 രൂപയും, ഹൈസ്‌കൂള്‍ ടീച്ചര്‍ക്ക് 1100 രൂപയും പ്രൈമറി ടീച്ചര്‍ക്ക് 955 രൂപയും മറ്റ് തസ്തികകള്‍ക്ക് നിലവിലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള തുകയും വേതനമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 15ന് വൈകിട്ട് അഞ്ച് വരെ 5 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 255466.