ജില്ലാ കുടുംബശ്രീ മിഷന്‍ 100 ശതമാനം തുകയും ചെലവഴിച്ചു

post

കാസര്‍ഗോഡ് : 2019-2020 സാമ്പത്തിക വര്‍ഷം അനുവദിച്ചു കിട്ടിയ ഫണ്ട് മാര്‍ച്ച് 31 മുന്‍പ് തന്നെ100 ശതമാനം ചെലവഴിച്ച് തുടര്‍ച്ചയായ നേട്ടം ജില്ലാ കുടുംബശ്രീ മിഷന്‍ കൈവരിച്ചു . സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കിട്ടിയ പ്ലാന്‍ ഫണ്ട് ഇനത്തില്‍ 59,92,48,405 രൂപ ജില്ലയിലെ 42 സിഡിഎസ്സുകള്‍ക്കായി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, ദാരിദ്ര നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, പലിശ സബ്സിഡി, മൈക്രോ സംരംഭങ്ങള്‍ക്കുള്ള സഹായം, കാര്‍ഷിക ഗ്രൂപ്പുകള്‍ക്കുള്ള സഹായം, ഏരിയ ഇന്‍സെന്റീവ്, സാമൂഹ്യ വികസനം, പട്ടികവര്‍ഗ വികസനം, കൊറഗ മേഖലയിലെ ഉന്നമനം, അഭ്യസ്ത വിദ്യര്‍ക്കുള്ള തൊഴില്‍ പരിശീലനം, എന്നിങ്ങനെ വിവിധ മേഖലകളിലെ അര്‍ഹരായ വിഭാഗത്തിന് സമയ ബന്ധിതമായി എത്തിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന് കഴിഞ്ഞു.

കാര്‍ഷിക മേഖലക്കായി നല്‍കിയത് 2,65,66,358 രൂപ 



ജില്ലയിലെ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വനിതാ കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തി ഉപജീവന മാര്‍ഗ്ഗമായി മാറ്റുന്നതിനുമായി മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനപദ്ധതിയിലൂടെ കുടുംബശ്രീ ജില്ല മിഷന് അനുവദിച്ചു കിട്ടിയ 100 ശതമാനം  ഫണ്ടും സംഘ കൃഷി ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തു. 5 മുതല്‍ 10 വരെ അംഗങ്ങളടങ്ങിയ വനിതാ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്കിന്  7,25,765 രൂപയും  നീലേശ്വരം ബ്ലോക്കിന് 4,89,182  രൂപയും മഞ്ചേശ്വരം ബ്ലോക്കിന്  7,72,552 രൂപയും പരപ്പ ബ്ലോക്കിന് 15,84,778 രൂപയും കാറഡുക്ക ബ്ലോക്കിന് 2,57,959 രൂപയും കാസര്‍കോട് ബ്ലോക്കിന് 8,55,145 രൂപയും നല്‍കി .കാര്‍ഷിക വിളകളായ നെല്ല്, പച്ചക്കറി, ധാന്യങ്ങള്‍, കപ്പ എന്നിങ്ങനെ കൃഷി ചെയ്യുന്ന സംഘകൃഷി ഗ്രൂപ്പുകള്‍ക്കായി ഇന്‍സെന്റീവ് ഇനത്തില്‍ 38,30,236  രൂപയും അനുവദിച്ചു. ജെ.എല്‍.ജി കള്‍ക്ക് വായ്പയിനത്തില്‍ പലിശ സബ്സിഡി ആയി ആകെ 47,47,372  രൂപയും അനുവദിച്ചു. 

മൃഗസംരക്ഷണ മേഖലയില്‍ നീലേശ്വരം ബ്ലോക്കിലെ 14 പശു വളര്‍ത്തല്‍ യൂണിറ്റുകള്‍ക്കായി 30,62,500 രൂപയും, കാസര്‍കോട് ബ്ലോക്കില്‍ 2,18,750 രൂപയും, കാറഡുക്ക ബ്ലോക്കില്‍ 13,12,500 രൂപയും പരപ്പ ബ്ലോക്കില്‍ 7,87,500 രൂപയും ക്ഷീരസാഗരം പദ്ധതിക്കായി ആകെ 1,24,68,750 രൂപയും അനുവദിച്ചു. 2018-19 പ്രളയ ദുരിതത്തില്‍പ്പെട്ട കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പു്കള്‍ക്ക് സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കിയ 55,20,000 രൂപയും വിതരണം ചെയ്തു

പ്രളയത്തില്‍ കൃഷിയില്‍ നാശനഷ്ടം സംഭവിച്ചതുമൂലം വായ്പ തിരിച്ചടവില്‍ വീഴ്ച വന്ന   പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ വനിത കര്‍ഷകര്‍ക്കുള്ള കൈത്താങ്ങ്  പദ്ധതി.ഇതുപ്രകാരം പരപ്പ ബ്ലോക്കില്‍ 9,80,000 രൂപയും നീലേശ്വരം ബ്ലോക്ക് 15,60,000 രൂപ കാഞ്ഞങ്ങാട് ബ്ലോക്കില്‍  23,20,000 രൂപയും കാസര്‍കോട് ബ്ലോക്കില്‍ 34,00000 രൂപയും കാറഡുക്ക ബ്ലോക്കില്‍  1,00000 രൂപയും മഞ്ചേശ്വരം ബ്ലോക്കില്‍ 2,20,000 രൂപയും ചെലവഴിച്ചുപ്രളയദുരിതാശ്വാസ ഫണ്ടിനത്തില്‍ ജില്ലയ്ക്കാകെ 1,62,80000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.അതില്‍ 95 ലക്ഷം രൂപ ജില്ലയിലെ പ്രതിസന്ധിയില്‍പ്പെട്ട മൈക്രോ സംരംഭങ്ങള്‍ക്ക് കൈത്താങ്ങ് ആയി അനുവദിച്ചു.