കോവിഡ് 19ജില്ലയില്‍ ആകെ 3,956 പേര്‍ ഗൃഹ നിരീക്ഷണത്തില്‍

post

കൊല്ലം :  ജില്ലയില്‍  ഇന്നലെ(ഏപ്രില്‍ 16) 3,956 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി 41 പേര്‍  ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. പുതുതായി വന്ന അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പേര്‍ മാത്രമേ ആശുപത്രിയില്‍ ഉള്ളൂ. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,191 സാമ്പിളുകളില്‍ എട്ടെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി അഞ്ചു കേസുകള്‍ മാത്രമാണുള്ളത്. നാലുപേര്‍ രോഗം ഭേദമായി  വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,170 എണ്ണം നെഗറ്റീവാണ്.കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.