ജില്ലയില്‍ കോവിഡ്-19 പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല

post

രണ്ട് പേര്‍ കൂടി രോഗവിമുക്തരായി

കാസര്‍കോട് : ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 25) കോവിഡ്-19 പുതിയ പോസിറ്റീവ്  കേസുകള്‍ ഇല്ല. പുതുതായി 3 പേരെ  കൂടി   ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.  ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടൂ പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളുടെയും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളുടെയും  ഫലം ആണ്  നെഗറ്റീവ് ആയത് നിലവില്‍ ജില്ലയില്‍ 16 പോസിറ്റീവ് കേസുകള്‍ ആണ്  ഉള്ളത്. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 159  പേരാണ് രോഗ വിമുക്തരായിരിക്കുന്നത്. 90.8 ശതമാനം  ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.

വീടുകളില്‍ 2339 പേരും ആശുപത്രികളില്‍ 36  പേരുമുള്‍പ്പെടെ 2375 പേരാണ് നിരീക്ഷണത്തിലുള്ളത്.. 3643 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ഇതുവരെ പരിശോധനക്കയച്ചത്.  2969 സാമ്പിളുകളുടെ  പരിശോധന ഫലം നെഗറ്റീവ്  ആണ്. 358 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 281  പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.coronacontrolksd.in ല്‍ ലഭിക്കും.