മരണാനന്തര ചടങ്ങുകള്‍ക്കുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്

post

കൊല്ലം : മരണാനന്തര ചടങ്ങുകള്‍ നടത്താതെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. എസ് സി  ഇ ആര്‍ ടി കരിക്കുലം കമ്മിറ്റി അംഗം അന്തരിച്ച വാസുദേവന്‍ നായരുടെ പത്നി മുതുപിലക്കാട് കിഴക്ക് അശ്വതിയില്‍ സി ചന്ദ്രികാ ദേവിയാണ് രാജ്യസഭാംഗം കെ സോമപ്രസാദ് എം പി വഴി 25,000 രൂപ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് കൈമാറിയത്.