പോരുവഴി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നല്‍കി

post

കൊല്ലം:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോരുവഴി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നല്‍കി. ഇന്നലെ കലക് ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കാണ് ചെക്ക് കൈമാറിയത്. പ്രസിഡന്റ് ജയപ്രസന്നന്‍, സെക്രട്ടറി പി ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം അക്രയില്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് വിനീഷ് എന്നിവര്‍ സംബന്ധിച്ചു.