കൊല്ലം പ്രസ് ക്ലബ്ബ് അഗ്‌നിസുരക്ഷാ സേന അണുവിമുക്തമാക്കി

post

കൊല്ലം :  ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കൊല്ലം പ്രസ് ക്ലബ്ബും പരിസരവും അഗ്‌നി സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. ലോക്ക് ഡൗണിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കൊല്ലം പ്രസ് ക്ലബ് പ്രവര്‍ത്തനം ഇന്ന്(ഏപ്രില്‍ 29) മുതല്‍ ആരംഭിക്കും. ലോക്ക്ഡൗണില്‍ ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജിത്ത് ശ്രീനിവാസന്‍ അറിയിച്ചു.