കോവിഡ് 19 കാലത്ത് മാതൃകയായി ആണ്ടാമുക്കത്തെ ലോഡിങ് തൊഴിലാളികള്‍

post

കൊല്ലം : കോവിഡ് 19 കാലത്ത് റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നതിനായി ആലപ്പുഴയില്‍ നിന്നും എത്തിയ 85 പെട്ടി സാനിറ്റൈസറുകള്‍ സൗജന്യമായി താലൂക്ക് സപ്ലൈഓഫീസിലേക്ക് മാറ്റിവച്ച ചുമട്ട് തൊഴിലാളികള്‍ മാതൃകയായി. ആണ്ടാമുക്കത്തെ ചുമട്ട് തൊഴിലാളികളാണ് മാതൃകകാട്ടിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടാം നിലിയിലേക്ക് ഇവര്‍ സാധനങ്ങള്‍ ചുമന്നു വയ്ക്കുകയായിരുന്നു.  എന്നാല്‍ സപ്ലൈ ഓഫീസര്‍ കൂലി നല്‍കിയപ്പോള്‍ കൊറോണ കാലത്തു തങ്ങള്‍ ഇത് സര്‍ക്കാരിനു വേണ്ടി പ്രതിഫലം ഇല്ലാതെ ചെയ്തു തരുന്നു എന്നായിരുന്നു പ്രതികരണം.  ഒരു മാസത്തിലേറെയായി ജോലിയോ കുലിയോ ഇല്ലാതെ ഇരിക്കുന്ന കാലഘട്ടത്തിലാണ് ഇവരുടെ പ്രവര്‍ത്തിയെന്നതും ശ്രദ്ധേയമാണ്