ജില്ലയില്‍ പതിനായിരം കോവിഡ് ബാധിതരെ വരെ ചികിത്സിക്കാനാകുമെന്ന് ഡി.എം.ഒ

post

ജില്ലാ ആശുപത്രിയില്‍ 200 ബെഡ്ഡുകള്‍ സജ്ജം

പാലക്കാട് : പതിനായിരം കോവിഡ് 19 ബാധിതരെ വരെ നിലവില്‍ ജില്ലയില്‍  ചികിത്സിക്കാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ 200 ബെഡ്ഡുകള്‍ സജ്ജമാണ്. കോവിഡ് ബാധിതരും ഐസൊലേഷനില്‍ തുടരുന്നവരും ഉള്‍പ്പെടെ 200 പേര്‍ക്ക് ഇവിടെ സൗകര്യമുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന്  കുട്ടികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയിലും മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയിലും ആണ് ചികിത്സയിലുള്ളത്.

കൂടാതെ പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള ആസൂത്രണത്തിലൂടെ  ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പകുതിയിലധികം ബെഡ്ഡുകള്‍  പൂര്‍ണമാകുമ്പോള്‍ തന്നെ രോഗികളെ മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിക്കാത്ത രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നവരെ സിംഗിള്‍ റൂമുകളിലും  രോഗം സ്ഥിരീകരിച്ചവരെ വാര്‍ഡുകളിലുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന് ഡി.എം.ഒ പറയുന്നു.