ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട് : ഇന്നലെ(ജൂണ്‍ 14) ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ ഏഴിന് ട്രെയിനിന് വന്ന 58 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 19 വയസുള്ള മകനും ജൂണ്‍ ഏഴിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് എത്തിയ 37 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയ്ക്കും ജൂണ്‍ നാലിന് ഹരിയാനയില്‍ നിന്ന് ട്രെയിനില്‍ വന്ന 36 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശിയ്ക്കും ജൂണ്‍ ഒന്നിന് യു എ ഇ യില്‍നിന്നെത്തിയ 27 വയസുള്ള ബേഡടുക്ക പഞ്ചായത്ത് സ്വദേശിയ്ക്കും മെയ് 28 ന് യു എ യില്‍ നിന്ന് വന്ന 56 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിയ്ക്കും കോവിഡ് പോസിറ്റീവവായി.
ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി
കാസര്‍കോട് ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 25 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശിക്കാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3651 പേര്‍
വീടുകളില്‍ 3322 പേരും സ്ഥാപന നിരീക്ഷണത്തില്‍ 329 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3651 പേരാണ് നിരീക്ഷണത്തിലുള്ളത്.പുതിയതായി 193 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 247 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 453 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 338 പേരെ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.