കോവിഡ് 19: ജില്ലയില്‍ 283 പേര്‍ ചികിത്സയില്‍
പാലക്കാട് : കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 283 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ (ജൂലൈ 1) ജില്ലയില്‍ 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
529 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. 36 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 244 പേര്‍ രോഗമുക്തി നേടി. പുതുതായി 857 സാമ്പിളുകളും അയച്ചു.
ഇതുവരെ 60156 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ 674 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11291 പേര്‍ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.