ജില്ലയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

വിശദാംശങ്ങള്‍ ചുവടെ

കന്യാകുമാരി, തിരുവെട്ടാര്‍ സ്വദേശി 49 കാരന്‍. ജൂണ്‍ 29ന് സൗദി അറേബ്യയില്‍ നിന്നെത്തി. 

തമിഴ്നാട് സ്വദേശി 27കാരന്‍. ജൂണ്‍ 29ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തി. 

നെടുമങ്ങാട് സ്വദേശി 31 കാരന്‍. ജൂണ്‍ 29ന് സൗദി അറേബ്യയില്‍ നിന്നും കരിപ്പൂരെത്തി. 

സൗദി അറേബ്യയിലെ ദമാമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന വര്‍ക്കല ശ്രീനിവാസപുരം സ്വദേശി 36 കാരന്‍. 

ജൂണ്‍ 16ന് ജമ്മു കശ്മീരില്‍ നിന്ന് നാട്ടിലെത്തിയ വെള്ളനാട് സ്വദേശിയായ 31 വയസുള്ള സി.ആര്‍.പി.എഫ് ജവാന്‍. 

ജൂണ്‍ 30ന് ചെന്നൈയില്‍ നിന്ന് റോഡുമാര്‍ഗം നാട്ടിലെത്തിയ തിരുമല സ്വദേശിയായ 27കാരന്‍.

തോണിപ്പാറ, ഹരിഹരപുരം, അയിരൂര്‍ സ്വദേശിയായ 53 കാരന്‍. ദമാമില്‍ നിന്നെത്തി. 

ദുബായില്‍ നിന്നെത്തിയ നേമം സ്വദേശി 36 കാരന്‍. 

ജൂണ്‍ 24ന് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നെയ്യാറ്റിന്‍കര, ആര്‍.സി. സ്ട്രീറ്റ് സ്വദേശി 47കാരന്‍. ഇദ്ദേഹത്തിന്റെ ഒരുവയസുള്ള മകനും ഏഴു വയസുള്ള മകള്‍ക്കും ഇയാള്‍ക്കൊപ്പം കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. 

ദുബായില്‍ നിന്നെത്തിയ കാട്ടാക്കട കുളത്തുമ്മല്‍ സ്വദേശി 52 കാരന്‍. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലായിരുന്നു. 

ജൂണ്‍ 29ന് യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്നാട് കുറ്റാലം സ്വദേശി 30 കാരന്‍. 

സൗദി അറേബ്യയില്‍ നിന്നെത്തിയ ചെമ്മരുതി ശ്രീനിവാസപുരം സ്വദേശിയായ 45 കാരന്‍. 

നഗരൂര്‍, ചെമ്മരുത്തുമല സ്വദേശിയായ 46 വയസുള്ള എസ്.എ.പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍. എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂണ്‍ 23ന് ആനയറയിലുമായി ജോലി ചെയ്തു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 27 മുതല്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.

പാറശ്ശാല, കോഴിവിള (തമിഴ്നാട് അതിര്‍ത്തി) സ്വദേശിനിയായ 25കാരി. യാത്രാപശ്ചാത്തലമില്ല.

മണക്കാട്, പരുത്തിക്കുഴി സ്വദേശിയായ 38കാരന്‍. പൂന്തുറയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അനന്തരവന്‍. സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായി.