50 രോഗികള്‍കൂടി; ചികിത്സയില്‍ 366 പേര്‍

post

കോട്ടയം: ജില്ലയില്‍ അന്‍പതു പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടു പേരും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 74 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. നിലവില്‍ 366 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 737 പേര്‍ക്ക് രോഗം ബാധിച്ചു 371 പേര്‍ രോഗമുക്തരായി.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 

മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-91, അകലക്കുന്നം പ്രാഥമിക ചികിത്സാ കേന്ദ്രം-64, പാലാ ജനറല്‍ ആശുപത്രി-62, നാട്ടകം സി.എഫ്.എല്‍.ടി.സി-58, കുറിച്ചി സി.എഫ്.എല്‍.ടി.സി-37, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -28, കോട്ടയം ജനറല്‍ ആശുപത്രി-17, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി-3 ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2.

പാറത്തോട്-14, മണര്‍കാട്, ടിവിപുരം-4 വീതം, അതിരമ്പുഴ, അയ്മനം , ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, കടുത്തുരുത്തി, വാഴപ്പള്ളി, വെച്ചൂര്‍-3 വീതം, ഭരണങ്ങാനം, കോട്ടയം മുനിസിപ്പാലിറ്റി, മാഞ്ഞൂര്‍, പായിപ്പാട് ,പനച്ചിക്കാട്, എരുമേലി, രാമപുരം, തിരുവാര്‍പ്പ്, വൈക്കം മുനിസിപ്പാലിറ്റി-2 വീതം, അയര്‍ക്കുന്നം, ചങ്ങനാശേരി മുനിസിപ്പാലിറ്റി, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, കിടങ്ങൂര്‍, കൂരോപ്പട, മുണ്ടക്കയം, മുത്തോലി, പാമ്പാടി, മാടപ്പള്ളി, തലയാഴം, തൃക്കൊടിത്താനം, വാകത്താനം, വിജയപുരം-1 വീതം എങ്ങിങ്ങനെയാണ് രോഗമുക്തരായവരുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയായ ഒരാളും രോഗമുക്തി നേടി.