ആശങ്കയൊഴിയുന്നു: ഒരു ക്യാമ്പില്‍ 16 പേര്‍ മാത്രം

post

കൊല്ലം: മഴ ശമിച്ച് വെള്ളക്കെട്ട് ഒഴിഞ്ഞതോടെ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമായി.  16 പേരെ മാറ്റി താമസിപ്പിച്ചിരിക്കുന്ന വടക്കേവിളയിലെ  വിമല ഹൃദയ എച്ച് എസ് എസിലെ ക്യാമ്പ്  ഒഴികെ ജില്ലയിലെ മറ്റെല്ലാ ക്യാമ്പുകളും പിരിച്ചുവിട്ടു. ആറു കുടുംബങ്ങളിലെ എട്ട്  വീതം പുരുഷന്മാരും സ്ത്രീകളുമാണ്  വിമല ഹൃദയ എച്ച് എസ് എസിലെ ക്യാമ്പിലുള്ളത്.

ശക്തമായ കാലവര്‍ഷത്തെ  തുടര്‍ന്ന് കൊല്ലം താലൂക്കിലെ മൈലക്കാട് പഞ്ചായത്ത് യു പി എസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് (ആഗസ്റ്റ് 8) ആദ്യത്തെ ക്യാമ്പ് ആരംഭിച്ചത്. 25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും  ഏഴ് കുട്ടികളും ഉള്‍പ്പടെ 51 പേരെ മാറ്റിത്താമസിപ്പിസിച്ചിരുന്നു.

ആഗസ്റ്റ് ഒന്‍പതിന് കൊല്ലം താലൂക്കിലെ നാലിടത്തും കരുനാഗപ്പള്ളിയിലെ രണ്ടിടത്തും ക്യാമ്പുകള്‍ തുറന്നു. 281 പേരാണുണ്ടായിരുന്നത്.

10 ന്  കൊല്ലം താലൂക്കില്‍ മാത്രം പ്രവര്‍ത്തിച്ച ആറ് ക്യാമ്പുകളില്‍ 258 പേരുണ്ടായിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍  മൂന്ന് ക്യാമ്പുകളാണ് ആഗസ്റ്റ് 12 ഉണ്ടായിരുന്നത്. നിലവിലെ ക്യാമ്പിലുള്ളവര്‍ കൂടി ഇന്ന് വീടുകളിലേക്ക് മടങ്ങുന്ന സ്ഥിതിയാവുമെന്നാണ് പ്രതീക്ഷ.