ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്
കാസര്‍ഗോഡ് : ഇന്നലെ (ആഗസ്റ്റ് 24) ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്നലെകോവിഡ് സ്ഥിരീകരിച്ചവരില്‍ 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും 12 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5288 പേര്‍
വീടുകളില്‍ 4300 പേരും സ്ഥാപനങ്ങളില്‍ 988 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 393 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 16 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 114 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
4094 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 513 പേര്‍ വിദേശത്ത് നിന്നെത്തിയവരും 375 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2980 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 31 ആയി.