ജില്ലയില്‍ 278 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

കാസര്‍കോട് : ജില്ലയില്‍ ഇന്നലെ (ഒക്ടോബര്‍ 4 ന്) 278 പേര്‍ക്ക് കൂടി കോവിഡ്  19 സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ ആണിത്. മൂന്ന് പേര്‍ വിദേശത്തു നിന്നും നാലു പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. 189 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4607 പേര്‍ 

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ് . പുതിയതായി  275 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിച്ചു. 217 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വേ അടക്കം ഇന്നലെ 1785 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.പുതുതായി 214 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

ജില്ലയില്‍ ഇതുവരെയായി 12269 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.ഇവരില്‍ 8734 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെയായി 99 പേരാണ് കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടത്.നിലവില്‍ 3436 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

അജാനൂര്‍  15

ബളാല്‍  5

ബേഡഡുക്ക  9

ചെമ്മനാട്  15

ചെങ്കള  6

ചെറുവത്തൂര്‍ 15

ദേലമ്പാടി  2

എന്‍മകജെ  9

എരമം  കുറ്റിയൂര്‍  1(കണ്ണൂര്‍ )

കളളാര്‍  3

കാഞ്ഞങ്ങാട്  12

കാറടുക്ക  2

കാസര്‍കോട്  16

കയ്യൂര്‍ ചീമേനി  4

കിനാനൂര്‍ കരിന്തളം  8

കോടോംബേളൂര്‍  12

കുമ്പള5

കുറ്റിക്കോല്‍ 4

മധൂര്‍  9

മടിക്കൈ  5

മംഗല്‍പ്പാടി  10

മഞ്ചേശ്വരം  3

മീഞ്ച  3

മൊഗ്രാല്‍പുത്തൂര്‍  3

മുളിയാര്‍  9

നീലേശ്വരം  3

പടന്ന  8

പൈവളിഗെ  1

പള്ളിക്കര  17

പനത്തടി  11

പാപ്പിനിശ്ശേരി  1 (കണ്ണൂര്‍)

പിലിക്കോട്13 

പുല്ലൂര്‍ പെരിയ  15

പുത്തിഗെ  1

തൃക്കരിപ്പൂര്‍  9

ഉദുമ  7

വലിയപറമ്പ  6

വെസ്റ്റ്എളേരി  1