ജില്ലയില്‍ 705 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

എറണാകുളം: ജില്ലയില്‍ ഇന്നലെ 705 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ: 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 18

• സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 587

• ഉറവിടമറിയാത്തവര്‍ 68

• ആരോഗ്യ പ്രവര്‍ത്തകര്‍19

• ഐ.എന്‍.എച്ച്.എസ് 13

• ഇന്നലെ 236 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 234 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മറ്റ് ജില്ലക്കാരുമാണ്

• 1887 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1,921 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26,795 ആണ്. ഇതില്‍ 25,032 പേര്‍ വീടുകളിലും 153 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1,610 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• 207 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളില്‍/ എഫ്എല്‍റ്റിസികളില്‍ നിന്ന് 176 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10250. (റിപ്പോര്‍ട്ട് ചെയ്ത പോസറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)

• കളമശ്ശേരി മെഡിക്കല്‍ കോളേജ് 230

• പിവിഎസ് 37

• സഞ്ജീവനി 107

• സ്വകാര്യ ആശുപത്രികള്‍ 874

• എഫ്എല്‍റ്റിസികള്‍ 1,631

• വീടുകള്‍ 7,371

• ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,955 ആണ്.

• കോവിഡ് 19 പരിശോധനയുടെ ഭാഗമായി 922 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 1339 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇന്നലെ അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 840 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി 1255 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

• 437 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 271 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

• കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്നലെ നിരീക്ഷണത്തില്‍ കഴിയുന്ന 121 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു.