കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു

post

കാസര്‍ഗോഡ് : നാളികേര ദിനാചരണവുമായ് ബന്ധപ്പെട്ട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വികേന്ദ്രീകൃത കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകള്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മികച്ച പ്രവര്‍ത്തനം നടത്തിയ വികേന്ദ്രീകൃത കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകളാണ് ഡോ. അനിത കരുണ്‍ വിതരണം ചെയ്തത്.  കോഴിക്കോട് ജില്ലയിലുള്ള നാളികേരോത്പ്പാദക ഫെഡറേഷന്‍, ചങ്ങരോത്ത് നാളികേരോല്പ്പാദക ഫെഡറേഷന്‍ ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് നാളികേരോത്പ്പാദക ഫെഡറേഷന്‍ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ക്യാഷ് അവാര്‍ഡും നേടി. നാളികേര വികസന ബോര്‍ഡാണ് മികച്ച കേരനഴ്സറികള്‍ക്കുളള ക്യാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തത്. കേര നഴ്സറി പരിപാലനം, കേരസസ്യ സംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വിജ്ഞാന വ്യാപന പ്രസിദ്ധീകരണങ്ങള്‍ ഡോ. അനിത കരുണ്‍ പ്രകാശനം ചെയ്തു വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച  പരിപാടിയില്‍  വിവിധ നഴ്സറികളെ പ്രതിനിധീകരിച്ച് ചന്ദ്രന്‍ തിരുവിലത്ത് , രാജന്‍ മാസ്റ്റര്‍ , തോമസ് മാത്തുണ്ണി എന്നിവരും നാളികേരവികസന ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡി.എസ്. രശ്മിയും സംസാരിച്ചു.  സോഷ്യല്‍ സയന്‍സ് വിഭാഗം ഹെഡ് ഡോ.മുരളിധരന്‍ സ്വാഗതവും പ്രിന്‍സിപ്പള്‍ സയന്റിസ്റ്റ് ഡോ.സിി.തമ്പാന്‍ നന്ദിയും പറഞ്ഞു.