കേരളം നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിച്ച് കുടുംബശ്രീ സിഡിഎസ്സുകള്‍ നേടിയ വിജയം അഭിമാനകരം :ജില്ലാ കലക്ടര്‍

post

കോട്ടയം: 2018 മുതല്‍ കേരളം നേരിടുന്ന  പ്രശ്‌നങ്ങളെ അതിജീവിച്ച് കുടുംബശ്രീ സിഡിഎസ്സുകള്‍ നേടിയ വിജയം അഭിമാനകരാമാണെന്ന് ജില്ലാ  കലക്ടര്‍ അഞ്ജന ഐ എ എസ്.  ജില്ലയിലെ മികച്ച കുടുബശ്രീ സി ഡി എസ്‌ന്  ജില്ല പഞ്ചായത്ത് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു കല്ക്ട്ര്‍. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പ്രാദേശികതലത്തില്‍കുടുംശ്രീ ചാലകശക്തിയായി  പ്രവര്‍ത്തിച്ചുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ ശോഭ സജിമോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സക്കറിയാസ്  കുതിരവേലി മുഖ്യപ്രഭാഷണം നടത്തി.   വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി.  ലിസമ്മ ബേബി,കുടുംബശ്രീ  അസി. കോഡിനേറ്റര്‍ശ്രീ.അരുണ്‍ പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുസംസാരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി പെണ്ണമ്മ ജോസഫ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.