കോവിഡ് 671, രോഗമുക്തി 578

post

കൊല്ലം: ജില്ലയില്‍ ഇന്നലെ 671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 578 പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റിയില്‍ പരവൂരിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ചാത്തന്നൂര്‍, കുലശേഖരപുരം, പെരിനാട്, പന്മന, ചിറക്കര, പൂയപ്പള്ളി, ചവറ, ഇളമ്പള്ളൂര്‍, നെടുവത്തൂര്‍, ശാസ്താംകോട്ട, പട്ടാഴി, ഇട്ടിവ, ഓച്ചിറ, ചടയമംഗലം, തെക്കുംഭാഗം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 662 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 66 പേര്‍ക്കാണ് രോഗബാധ. വടക്കേവിള-5, കടപ്പാക്കട, കാവനാട്, തൃക്കടവൂര്‍, തെക്കേവിള ഭാഗങ്ങളില്‍ നാലു വീതവും കടവൂര്‍, കിളികൊല്ലൂര്‍, കുപ്പണ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-11, കരുനാഗപ്പള്ളി-9, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ ഏഴുവീതവുമാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചാത്തന്നൂര്‍-79, കുലശേഖരപുരം-41, പെരിനാട്-36, പന്മന-33, ചിറക്കര-26, പൂയപ്പള്ളി-22, ചവറ-18, ഇളമ്പള്ളൂര്‍-16, നെടുവത്തൂര്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ 15 വീതവും പട്ടാഴി-12, ഇട്ടിവ-11, ഓച്ചിറ, ചടയമംഗലം, തെക്കുംഭാഗം പ്രദേശങ്ങളില്‍ 10 വീതവും കിഴക്കേ കല്ലട-9, ആദിച്ചനല്ലൂര്‍, പവിത്രേശ്വരം, പിറവന്തൂര്‍, വെളിനല്ലൂര്‍, വെളിയം, ശൂരനാട്, നെടുമ്പന എന്നിവിടങ്ങളില്‍ എട്ടുവീതവും അഞ്ചല്‍, കുന്നത്തൂര്‍, കല്ലുവാതുക്കള്‍, കൊറ്റങ്കര, തൃക്കോവില്‍വട്ടം, തേവലക്കര ഭാഗങ്ങളില്‍ ഏഴുവീതവും ഏരൂര്‍, കരീപ്ര, കുണ്ടറ, കുളക്കട പ്രദേശങ്ങളില്‍ ആറുവീതവും അലയമണ്‍, ഇടമുളയ്ക്കല്‍, ചിതറ, തഴവ, നീണ്ടകര, പേരയം എന്നിവിടങ്ങളില്‍ അഞ്ചുവീതവും ആലപ്പാട്, കരവാളൂര്‍, പത്തനാപുരം, പനയം പ്രദേശങ്ങളില്‍ നാലുവീതവും തെന്മല, മേലില, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.  

മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.