കോവിഡ് തോറ്റു, സത്യമണി ജയിച്ചു

post

കൊല്ലം: സത്യമണിക്ക് 97 വയസ് ഉണ്ടെങ്കിലും  തോല്‍പ്പിക്കാന്‍ കോവിഡിനായില്ല. സത്യമണിയുടെ മനോധൈര്യത്തിന് മുന്നില്‍ കോവിഡ് തോറ്റു. കഴിഞ്ഞ 19 നാണ് അഴീക്കല്‍ ആലപ്പാട്ട് ചെമ്പകശ്ശേരി സത്യമണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഗൃഹ ചികിത്സയിലിരുന്ന സത്യമണിക്ക് മനോധൈര്യത്തിനൊപ്പം വീട്ടുകാരുടെ കരുതലും, ആലപ്പാട് പി എച്ച് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേഴ്‌സി വില്യത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ തുണയും കോവിഡിനെ അനായാസം തോല്‍പ്പിക്കാനായി. കോവിഡ് ഭേദമായതറിഞ്ഞ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, ഗോപന്‍, നുജു എന്നിവര്‍ മുത്തശ്ശിയെ വീട്ടിലെത്തി അഭിനന്ദിച്ചു.