ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട്: ജില്ലയില്‍ വ്യാഴാഴ്ച്ച 108 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 38 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ. വി. രാംദാസ് പറഞ്ഞു. നിലവില്‍ 1,449 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5,816 പേര്‍

വീടുകളില്‍ 5,289 പേരും സ്ഥാപനങ്ങളില്‍ 527 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5,816 പേരാണ്. പുതിയതായി 552 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1,153 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 206 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 376 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 141 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 147 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

20,120 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 991 പേര്‍ വിദേശത്ത് നിന്നെത്തിയവരും 773 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18,356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18,462 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.