കോവിഡ് പ്രതിരോധം; കെ ശ്രീ മാസ്‌കുകള്‍ വിപണിയില്‍

post

കാസര്‍ഗോഡ് :കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന കെ ശ്രീ ത്രീലെയര്‍ മാസ്്കുകള്‍ വിപണിയില്‍. ഖാദി, കോട്ടണ്‍ തുണിത്തരങ്ങളില്‍ തയ്യാറാക്കുന്ന മാസ്‌കിന് 30 രൂപയാണ് വില. കുടുംബശ്രീ ഉത്സവത്തിലും http://www.kudumbashreebazar.com ലും മാസ്‌ക് ലഭ്യമാണ്. നവംബര്‍ 30 വരെ ഓഫറുകളോടെയും ശേഷം ഇളവുകളില്ലാതെയും മാസ്‌ക് വാങ്ങാം. ജില്ലാ പഞ്ചായത്ത്  പരിസരത്ത് താല്‍ക്കാലികമായി തയ്യാറാക്കിയ സ്റ്റാളില്‍ നടന്ന മാസ്‌ക് വിപണന മേളയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. മികച്ച ഫിനിഷിങ്ങും വിലക്കുറവും മാസ്‌കിന്റെ പ്രധാന ആകര്‍ഷണമാണ്. സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ള മാസ്‌ക് വിതരണത്തെക്കുറിച്ച് ജില്ലാ മിഷന്‍ ആലോചിച്ച് വരികയാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരത്തേ തന്നെ കുടുംബശ്രീ ജില്ലാമിഷന്‍ കെ ശ്രീ മാസ്‌കുകള്‍ വിതരണം ചെയ്തിരുന്നുവെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു.