രോഗ പ്രതിരോധത്തിന് യോഗ അത്യന്താപേക്ഷിതം റോഷി അഗസ്റ്റിന്‍

post

ഇടുക്കി : കോവിഡ് പോലെയുള്ള മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കുന്നതിനും രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും യോഗ ശീലിക്കുന്നതും ചെയ്യുന്നതും ഏറ്റവും അനുയോജ്യമായ ഒന്നാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ ദേശീയ യോഗാ ദിനാചരണത്തിന്റെ ജില്ലാതല ഉത്ഘാടനം നിര്‍വ്വഹിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.  കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭവനങ്ങളില്‍ത്തന്നെ യോഗാ പരിശീലനം ചെയ്യുവാനുള്ള  യുവജ കായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ നെഹ്‌റുയുവകേന്ദ്ര സംഘാതന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഹരിലാല്‍ മുഖ്യ പ്രഭാഷണം നടത്തി. ഉത്ഘാടനത്തോടനുബന്ധിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് സ്റ്റുഡിയോ ഡയറക്ടര്‍ യോഗാചാര്യ ഷിബു കെ ആര്‍ യോഗാ പരിശീലനം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നൂറിലധികം യുവജനങ്ങള്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി  'യോഗ, ക്ഷേമത്തിനായി ' എന്ന സന്ദേശംവിഷയമാക്കി  ഫോട്ടോഗ്രാഫി മത്സരവും നടത്തി.