കാര്‍ഷിക രംഗത്തെ സ്വയംപര്യാപ്തതയ്ക്ക് വകുപ്പുകൾ യോജിച്ചു പ്രവര്‍ത്തിക്കണം
ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും ''ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടത്തി
ഇടുക്കി: കാര്‍ഷിക രംഗത്ത് വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 2021-22 വര്‍ഷത്തെ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത് പദ്ധതി'യുടെ ജില്ലാതല ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക കാര്‍ഷിക രീതികളെ പ്രയോജനപ്പെടുത്തിക്കൊണ്ടാകും കാര്‍ഷിക രംഗത്ത് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ യാതാര്‍ത്ഥ്യമാക്കുക. ഇതിനായി കൃഷി, ജലസേചനം, സഹകരണം, വൈദ്യുതി, വ്യവസായം എന്നീ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മന്ത്രിതല ചര്‍ച്ചകള്‍ നടത്തി. പദ്ധതി യാതാര്‍ഥ്യമായി കഴിഞ്ഞാല്‍ സംസ്ഥാനത്തിന് പച്ചക്കറി ഉല്‍പ്പാദന രംഗത്തുള്‍പ്പെടെ സ്വയം പര്യാപ്തതയാര്‍ജ്ജിക്കാന്‍ സാധിക്കും. കൃഷിയില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളെയുള്‍പ്പെടെ പ്രോത്സാപ്പിക്കുന്നതിനും സഹായം ചെയ്യുന്നതിനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ യുവതലമുറയെ കാര്‍ഷിക രംഗത്തേക്കെത്തിക്കാനും സംസ്ഥാനത്തിന്റെ കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്താനും സാധിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്‍പ്പെടെയുള്ള കര്‍ഷക അവാര്‍ഡുകള്‍ നിരവധി ചെറുപ്പക്കാരെ കാര്‍ഷിക രംഗത്തേക്കെത്തിക്കാന്‍ പ്രയോജനമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അവാര്‍ഡിനര്‍ഹരായവർക്കെല്ലാം മന്ത്രി ഉപഹാരങ്ങളും സമ്മാന തുകയും കൈമാറി. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ഇടുക്കി ജില്ലയിലെ 861 വാര്‍ഡുകളിലെ 1,72,200 കുടുംബങ്ങളെ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയെ ശക്തമാക്കി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, എല്ലാവര്‍ക്കും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ.ജേക്കബ്ബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, തൊടുപുഴ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ആന്‍സി തോമസ്, ഡെപ്യൂട്ടി ആത്മ പ്രൊജക്ട് ഡയറക്ടര്‍ സൈജ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബീനാ മോള്‍ ആന്റണി, സിജി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷത്തില്‍ ദേവികുളം കൃഷി അസി. ഡയറക്ടര്‍ പ്രമേദ് മാധവന്‍, തൊടുപുഴ കൃഷി അസി. ഡയറക്ടര്‍ കെ.ആര്‍. ചന്ദ്ര ബിന്ദു എന്നിവര്‍ ക്ലാസ് നയിച്ചു. ചടങ്ങില്‍ ഇടുക്കി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എലിസബത്ത് പുന്നൂസ് സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ ബെഞ്ചമിന്‍ നന്ദിയും പറഞ്ഞു.
അവാര്‍ഡിന്റെ പേര്, സമ്മാനാര്‍ഹമായ ആളുടെ പേരും മേല്‍വിലാസവും, കൃഷി ഭവന്‍, ബ്ലോക്ക് എന്ന ക്രമത്തിൽ
@ മികച്ച വിദ്യാര്‍ത്ഥി
1. ജിജിനാ ജിജി, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, രാജാക്കാട് , രാജാക്കാട് , നെടുംകണ്ടം
2. അഭിറാം അശോകന്‍, പുളിവള്ളില്‍, തുളസിപ്പാറ, ഇരട്ടയാര്‍ , ഇരട്ടയാര്‍ കട്ടപ്പന.
3. അല്‍ഫോണ്‍സ് ജോര്‍ജ്ജ്, താളംപ്ലാക്കല്‍, വാളറ പി.ഒ, ഇരുമ്പുപാലം ,അടിമാലി ,അടിമാലി
@ മികച്ച വിദ്യാഭ്യാസ സ്ഥാപനം
1. സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് മുതലക്കോടം, തൊടുപുഴ, തൊടുപുഴ
2. അമല്‍ജ്യോതി സ്പെഷ്യല്‍ സ്‌കൂള്‍ പൈനാവ് വാഴത്തോപ്പ്, ഇടുക്കി
3. ഗവ.എല്‍.പി.എസ്, തേര്‍ഡ്ക്യാമ്പ്, ബാലഗ്രാം പി.ഒ പാമ്പാടുംപാറ, നെടുംകണ്ടം
@ മികച്ച അദ്ധ്യാപകന്‍
1. ബിന്നി ജോസഫ്, ഗവ.ട്രൈബല്‍, എല്‍.പി സ്‌കൂള്‍, അരിവിളംചാല്‍, സേനാപതി, നെടുംകണ്ടം
2. സിസ്റ്റര്‍. ആലീസ് കെ.ഇ.യു.പി. എസ് പുളിയന്‍മല, വണ്ടന്‍മേട്, കട്ടപ്പന
3. സി. വിമല്‍ മരിയ, അമല്‍ജ്യോതി സ്പെഷ്യല്‍ സ്‌കൂള്‍, പൈനാവ്, വാഴത്തോപ്പ്, ഇടുക്കി
@ മികച്ച സ്ഥാപന മേധാവി
1. സി. ഡാന്റി ജോസഫ്, ഹെഡ്മിസ്ട്രസ്, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് മുതലക്കോടം, തൊടുപുഴ, തൊടുപുഴ
2. സിസ്റ്റര്‍ ട്രീസ ജോസ് എസ്.എച്ച്, എസ്.എച്ച് കോണ്‍വന്റ്, രാജാക്കാട്, രാജാക്കാട്, നെടുംകണ്ടം
@ മികച്ച ക്ലസ്റ്റര്‍
1. ഗ്രീന്‍വാലി എ ഗ്രേഡ് ക്ലസ്റ്റര്‍, നെടുംകണ്ടം, നെടുംകണ്ടം, നെടുംകണ്ടം
2. സായൂജ്യ കര്‍ഷക സംഭരണ വിപണന സമിതി,രാജാക്കണ്ടം, വണ്ടന്‍മേട്, കട്ടപ്പന
@ മികച്ച പൊതുമേഖല സ്ഥാപനം
1. ജില്ലാ സായുധ സേനാ ക്യാമ്പ്, ഇടുക്കി വാഴത്തോപ്പ്, ഇടുക്കി
@ മികച്ച സ്വകാര്യ മേഖല സ്ഥാപനം
1. സെക്രട്ടറി, കല്ലാര്‍ എസ്.സി.ബി പളളിവാസല്‍, അടിമാലി
2. സ്റ്റെല്ല മേരിസ് കോണ്‍വെന്റ് പളളിവാസല്‍, അടിമാലി
3. എസ്.എന്‍.ഡി.പി യോഗം ബ്രാഞ്ച് നം. 1381. തുളസിപ്പാറ, ഇരട്ടയാര്‍, കട്ടപ്പന
@ മികച്ച കര്‍ഷകന്‍
1. വിവേകാനന്ദന്‍, നിതിന്‍ നിവാസ്, ലോണ്‍ട്രി പി. ഒ ഉപ്പുതറ, കട്ടപ്പന
2. ദിലീപ് ഒ.എസ്. ഒണക്കപ്പാറ ഹൗസ്, കോഴിമല കാഞ്ചിയാര്‍, കട്ടപ്പന
3. ഷൈന്‍ പി.ആല്‍, പുളിക്കല്‍, രാജാക്കാട് രാജാക്കാട്, നെടുംകണ്ടം
@ മികച്ച മട്ടുപ്പാവ് കൃഷി
1. പുന്നൂസ് ജേക്കബ് മംഗലം, തൊടുപുഴ തൊടുപുഴ
@ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി
1. അംബിക സാബു, വടക്കേക്കുടിയില്‍, കനകപ്പുഴ, അരിവിളംചാല്‍, സേനാപതി, നെടുംകണ്ടം
2. ബിന്ദു തോമസ്, വള്ളിമല, അണക്കര ചക്കുപള്ളം, കട്ടപ്പന
3. സിന്ധു സുനില്‍, കുളിക്കാട്ടുകുടി, തടിയമ്പാട് വാഴത്തോപ്പ്, ഇടുക്കി
@ മികച്ച ഉദ്യോഗസ്ഥര്‍ക്കുളള അവാര്‍ഡ്
@ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍
1. സിജി.സൂസന്‍ ജോര്‍ജ് കട്ടപ്പന
@ കൃഷി ഓഫീസര്‍
1. നിധിന്‍ കുമാര്‍ എസ് കരുണാപുരം നെടുംകണ്ടം
2. റ്റിന്റുമോള്‍ ജോസഫ്, കാഞ്ചിയാര്‍ കട്ടപ്പന
@ കൃഷി അസിസ്റ്റന്റ്
1. ബാബു പൗലോസ് സേനാപതി നെടുംകണ്ടം
2. ലിന്‍ജോ ജോസഫ് ഇരട്ടയാര്‍ കട്ടപ്പന
3. ഷിബു വി.കെ വണ്ടന്‍മേട് കട്ടപ്പന
@ ജൈവ കൃഷി അവാര്‍ഡുകള്‍
@ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്ത്
1. സേനാപതി ഗ്രാമ പഞ്ചായത്ത്
2. ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത്
3. ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത്