ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ 83.67 ശതമാനം വിജയം

post

കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ഇടുക്കി ജില്ലയില്‍ 83.67 ശതമാനം വിജയം. അടിമാലി എസ്. എന്‍. ഡി. പി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ ആല്‍ബി. ജോയി, ബിന്ദു മോള്‍. പി. ടി എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചു.

ആഗസ്റ്റ് 13 മുതല്‍ 20 വരെ ആയിരുന്നു ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ. ജി എച്ച് എസ് എസ് തൊടുപുഴ, സെന്റ് ജോര്‍ജ്ജ് എച്ച് എസ് എസ് കട്ടപ്പന, ജി എച്ച് എസ് എസ് മറയൂര്‍ എന്നിവയായിരുന്നു ജില്ലയിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍. 154 പേരാണ് പരീക്ഷ എഴുതിയത്. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായിരുന്നു എല്ലാവരും പരീക്ഷ എഴുതിയത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയാണ് ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സുകള്‍ നടത്തുന്നത്.