ഇടുക്കി ജില്ലയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

post

ഹെല്‍ത്തി കേരളാ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലുടനീളമുള്ള ഭക്ഷ്യ വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അടുക്കള , പഴകിയ ഭക്ഷ്യസാധനങ്ങളുടെ വില്‍പ്പന, തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. വ്യാപാരസ്ഥാപനങ്ങളിലെ സാനിറ്റേഷന്‍ സൗകര്യം , കൊതുകളുടെ നശീകരണം എന്നിവ സംബന്ധിച്ച് വ്യാപാര സ്ഥാപന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ബോധവല്‍ക്കരണം നല്‍കി.

പഴകിയ ഭക്ഷ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരും. സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തുവാനാണ് നിര്‍ദേശം.