സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍; ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന് തുടക്കമായി

post

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും തടയുന്നതിന് വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ രണ്ടാഴ്ച നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന് ഇടുക്കി ജില്ലയിൽ തുടക്കമായി. കാമ്പയ്ന്റെ ഉദ്ഘാടനം കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ' സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പുരുഷന്മാരും അണിചേരൂ' എന്ന സന്ദേശത്തിലൂന്നി വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ റാലിയും സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.

നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.പൊതുസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ, ജില്ലാ വനിതാശിശുവികസന ഓഫീസര്‍ ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, നഗരസഭാ സെക്രട്ടറി മണികണ്ഠന്‍ ആര്‍, കട്ടപ്പന ശിശുവികസനപദ്ധതി ഓഫീസര്‍ ലേഖ ആര്‍, മിഷന്‍ ശക്തി ജില്ലാ കോഡിനേറ്റര്‍ കുമാരി സുബിത പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.