പിതാവിന്റെ ആത്മശാന്തിയ്ക്കായി പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

post

ഇടുക്കി മരണമടഞ്ഞ പിതാവിന്റെ പെന്‍ഷന്‍ തുക മുഴുവന്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിനു പിന്നാലെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മക്കളും ബന്ധുക്കളും.  വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്   ശനിയാഴ്ച നിര്യാതനായ വാഴവര ഇളങ്ങയില്‍ എ.ഇ. ഗോപാലന്  (മച്ചാന്‍ - 73) ലഭിച്ച പെന്‍ഷന്‍ തുകയാണ്  ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മക്കളും ബന്ധുക്കളും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാനായി നഗരസഭ കൗണ്‍സിലര്‍ ബെന്നി കുര്യന് കൈമാറിയത്. 2017 മുതല്‍ ലഭിച്ച പെന്‍ഷന്‍ തുകയായ 26760 രൂപയാണ് ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ബന്ധുജനങ്ങള്‍  മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്.

2017 ലാണ് ഗോപാലന്‍ പെന്‍ഷന് അപേക്ഷിച്ചത്. തുടര്‍ന്ന് ഇതുവരെ  ലഭിച്ച പെന്‍ഷനത്രയും മക്കളെ ഏല്‍പിക്കുകയായിരുന്നു. ഈ തുകയാണ് മക്കളും ബന്ധുക്കളം ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് .   ഞായറാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഗോപാലന്റെ അനന്തരവന്‍ ബിജു പെരുക്കുന്നത്ത്, നഗരസഭാ കൗണ്‍സിലര്‍ തുക കൈമാറിയത്. അടുത്ത പ്രവൃത്തി ദിനത്തില്‍ തന്നെ തുക, ദുരിതാശ്വാസ നിധിയില്‍ അടയ്ക്കുമെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ലോക് ഡൗണ്‍ സമയമായതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഗോപാലന്റെ ഭാര്യ -പരേതയായ സുമതി ഗോപാലന്‍, മകള്‍ ഷൈലജ, മരുമകന്‍ - വിജയന്‍