ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി കുമളി ഗ്രാമപഞ്ചായത്തും വിവിധ സഹകരണ സംഘങ്ങളും

post

ഇടുക്കി : കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക്  കുമളി പഞ്ചായത്ത് ആദ്യ ഗഡുവായി 30 ലക്ഷം രൂപ നല്‍കി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് വൈദ്യുതി വകുപ്പ്മന്ത്രി എം. എം. മണിയ്ക്ക്, പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, സെക്രട്ടറി കെ സെന്‍കുമാര്‍ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള 30 ലക്ഷത്തിന്റെ ചെക്ക്  കൈമാറി.

പീരുമേട് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാംഘട്ടമായി നല്കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡണ്ട് എം. എസ്. വാസു, മന്ത്രിക്ക് കൈമാറി.  പാമ്പനാര്‍ സര്‍വീസ് സഹകരണ ബാങ്ക് രണ്ടാം ഗഡുവായി  രണ്ടുലക്ഷം രൂപയും ജീവനക്കാരുടെ ശമ്പളം ആയ 1,46,000 രൂപയും നല്കി.പീരുമേട് തോട്ടം തൊഴിലാളി സഹകരണ സംഘം അന്‍പതിനായിരം രൂപയും ജീവനക്കാരുടെ വിഹിതമായ 41,000 രൂപയും സംഘം പ്രസിഡണ്ട് കെ. എം. ഉഷ  കൈമാറി. വണ്ടിപ്പെരിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് രണ്ടാം ഗഡുവായി നല്കുന്ന നാലുലക്ഷം രൂപയുടെ ചെക്ക് ഭരണസമിതി അംഗം എം മുഹമ്മദ്, മന്ത്രിക്ക് കൈമാറി. അമരാവതി സര്‍വീസ് സഹകരണ ബാങ്ക് നല്കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡണ്ട് വി. ഐ. സിംസണും  ചെങ്കര സര്‍വീസ് സഹകരണ ബാങ്ക് രണ്ടാം ഗഡുവായി രണ്ടു ലക്ഷം രൂപയുടെ ചെക്ക് മുഹമ്മദ് ബഷീറും മന്ത്രിയ്ക്ക് കൈമാറി.