ആറ് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 22 പ്രവാസികള്‍

post

ഇടുക്കി : കഴിഞ്ഞ ആറ് ദിവസത്തിനിടെ 22 പ്രവാസികള്‍ കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. അഞ്ച് രാജ്യങ്ങളില്‍ നിന്നായി 18 പുരുഷന്‍മാരും 4 സ്ത്രീകളുമാണ് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ 13 പേരെ വീടുകളിലും ഏഴ് പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും രണ്ട് പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. 

നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ - 10, ഇടുക്കി - 1, ഉടുമ്പന്‍ചോല - 2, പീരുമേട് - 6, ദേവികുളം 3. 

എയര്‍പോര്‍ട്ടുകള്‍ അടിസ്ഥാനത്തില്‍: കൊച്ചി - 11, കോഴിക്കോട് - 7, തിരുവനന്തപുരം - 4.

സൗദി അറേബ്യയില്‍ നിന്ന് ഒമ്പത് പുരുഷന്മാരാണെത്തിയത്. ഇതില്‍ അഞ്ച് പേരെ  സ്വന്തം വീടുകളിലും മൂന്ന് പേരെ കുമളി, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. 

ഖത്തറില്‍ നിന്ന് മൂന്ന് പുരുഷന്‍മാരാണെത്തിയത്. മൂവരെയും സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കി.

കുവൈറ്റില്‍ നിന്ന് രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇതില്‍ ഒരാളെ സ്വന്തം വീട്ടിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. റിയാദില്‍ നിന്ന് രണ്ട് വനിതകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണെത്തിയത്. ഇതില്‍ രണ്ട് പേരെ സ്വന്തം വീടുകളിലും ഒരാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.

ദുബായില്‍ നിന്ന് മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം അഞ്ച് പേരാണെത്തിയത്. ഇതില്‍ രണ്ട് പേരെ വീടുകളിലും മൂന്ന് പേരെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.