ലഹരിക്കെതിരെ ബോധവല്‍ക്കരണ കര്‍മ്മ പദ്ധതിയുമായി ഗ്രാമസഭ

post

ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് കര്‍മ്മപദ്ധതികളുമായി കൊടിയത്തൂരില്‍ വാര്‍ഡ് ഗ്രാമസഭ. വാര്‍ഡിനെ ലഹരി മുക്തമാക്കാനുള്ള തീരുമാനവുമായി ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി വാര്‍ഡിലെ ഗ്രാമ സഭയാണ് കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.


സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാദേശികമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വാര്‍ഡിനെ പൂര്‍ണ്ണമായും ലഹരി മുക്തമാക്കുകയാണ് ലക്ഷ്യം. സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കും.


ആദ്യഘട്ടമെന്ന നിലയില്‍ ഗ്രാമസഭയിലെത്തിയവര്‍ക്ക് ബോധവല്‍ക്കരണം നല്‍കി. തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍,രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി ഉണ്ടാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കും.