പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ; പി.എസ്.സി അഭിമുഖം മാർച്ച് ആറിന്
കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) (മലയാളം മീഡിയം) (I എൻ.സി.എ- എസ്.ടി ) (കാറ്റഗറി നം. 278/2022), ഹൈസ്‌കൂൾ അസി. (ഗണിതം) (മലയാളം മീഡിയം) (I എൻ.സി.എ- എൽ.സി /എ.ഐ) (കാറ്റഗറി നം. 279/2022) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മാർച്ച് ആറിന് പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തീയതിയിലും അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495 2371971.