ലഹരിവിരുദ്ധ വാരാചരണം - ബോധവത്കരണ പരിപാടികൾ നടന്നു

post

തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ നടത്തി വരുന്ന ലഹരി വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഹൈലൈറ്റ് ബിസിനസ്സ് പാർക്കിൽ നടന്ന പരിപാടി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) വി. സബിഷ ഉദ്ഘാടനം ചെയ്തു.

ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ആർ. അജി ബോധവത്കരണ ക്ലാസ്സെടുത്തു. ക്ലാസ്സിനു ശേഷം അതിഥിതൊഴിലാളികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശത്തോടെ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.